തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരുന്ന് മാറിക്കൊടുത്തതിനെ തുടര്‍ന്നു രോഗി ഗുരുതരാവസ്ഥയില്‍. നാഡീ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ രോഗിക്കാണ് മരുന്ന് മാറി നല്‍കിയത്. സംഭവത്തെ തുടര്‍ന്നു നഴ്സിനെ സസ്പെന്‍ഡു ചെയ്തു.
മരുന്നു മാറിനല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നഴ്സ് തന്നെ ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ആര്‍എംഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.