Home app

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി ; ദിലീപും താനും നിരപരാധികളെന്ന് നാദിര്‍ഷ

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആലുവ പൊലീസ് ക്ലബില്‍ വച്ച് ഇന്ന് രാവിലെ മുതല്‍ നാലര മണിക്കൂറാണ് നാദിര്‍ഷായെ അന്വഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍ ദിലീപും താനും നിരപരാധികളാണെന്ന് ചോദ്യം ചെയ്യലിനുശേഷം പുറത്തെത്തിയ നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം കോടതിയില്‍ ബോധ്യപ്പെടുത്തും. സുനില്‍കുമാറുമായി നേരിട്ട് പരിചയമില്ല. ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്ഭീ ഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിര്‍ഷാ പറഞ്ഞു.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് സെറ്റിലെത്തി തന്റെ കയ്യില്‍നിന്നും പണം കൈപ്പറ്റിയെന്ന സുനിയുടെ മൊഴിയെക്കുറിച്ചും പൊലീസിനോട് വ്യക്തത വരുത്തിയതായി നാദിര്‍ഷാ പറഞ്ഞു. തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നാദിര്‍ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വേളയിലായിരുന്നു ഇത്. ഇതനുസരിച്ച് കഴിഞ്ഞ വെളളിയാഴ്ച ചോദ്യം ചെയ്യലിന് നാദിര്‍ഷാ ഹാജരായിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിരുന്നു.

കോടതി നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച രാവിലെ 9.45 ഓടെയാണ് നാദിര്‍ഷാ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവേ നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയര്‍ന്നു. ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പൊലീസിനെ അറിയിച്ചെങ്കിലും ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top