കെപിസിസിയില്‍ വന്‍ പൊളിച്ചെഴുത്തിനൊരുങ്ങി ഹൈക്കമാന്‍ഡ്. കെപിസിസിയ്ക്ക് ഇനി മുതല്‍ ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. നിലവില്‍ 500ലറെപ്പേര് ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇനി മുതല്‍ പരമാവധി 40 പേര് മാത്രം മതിയെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
ഇതില്‍ത്തന്നെ 30 ശതമാനം യുവാക്കളോ സ്ത്രീകളോ ആയിരിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നാലു പേര് മാത്രം മതി. നിലവില്‍ ഇത് 22ആണ്. വൈസ്പ്രസിഡന്റുമാരുടെ എണ്ണം നിലവിലെ അഞ്ചില്‍ നിന്ന് ഒന്നാക്കണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചിട്ടുള്ളത്.
കെപിസിസിയ്ക്കു പുറമേ ഇനിമുതല്‍ ഡിസിസികളില്‍ 30ല്‍ താഴെ ഭാരവാഹികള്‍ മാത്രം മതിയെന്നും ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം.