Latest News

സോണിയ ഇഡി ഓഫീസിൽ, വാഹനത്തിൽ രാഹുലും പ്രിയങ്കയും, ഡൽഹിയിൽ സംഘർഷം

ന്യൂഡല്‍ഹി: നാഷനല്‍ ഹെറള്‍ഡ് കേസിലെ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. സോണിയയുടെ വാഹനത്തെ കാല്‍നടയായി അനുഗമിച്ച എംപിമാരെ എഐസിസി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സോണിയാ ഗാന്ധിക്ക് പിന്തുണയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഐഐസിസി ആസ്ഥാനത്തെത്തിയത്.

 

അഡീഷനല്‍ ഡ യറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. സോണിയയുടെ ആരോഗ്യനില കണക്കിലെടുത്ത് ഇഡി ഓഫീസിലേക്ക് പ്രിയങ്കയെയും കടത്തിവിടുമെന്നും റിപ്പോർട്ടുണ്ട്.സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇഡി ആസ്ഥാനത്തിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തി. റോഡില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചു.

സോണിയയ്ക്ക് പിന്തുണ അറിയിച്ചും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള നടപടിക്കും എതിരെയാണ് പ്രതിഷേധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top