Home app

കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ക്ഷേത്രദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് യോഗം വിലയിരുത്തി. സംഭവത്തില്‍ ബിജെപി ഇതിനോടകം മുതലെടുപ്പ് ആരംഭിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കാതെ മന്ത്രിയുടെ വിശദീകരണം സ്വീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

യോഗത്തില്‍ കടകംപള്ളിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രാചാരങ്ങള്‍ പാലിച്ചത് ചിലര്‍ വിവാദമാക്കുകയായിരുന്നുവെന്ന് മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഈ വിശദീകരണം തൃപ്തികരമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

സിപിഎം നേരിടുന്ന ആശയപാപ്പരത്തതിന്റെ സൂചനയാണ് ക്ഷേത്ര ദര്‍ശനത്തില്‍ വിശദീകരണം ചോദിച്ച പാര്‍ട്ടിനയത്തിലൂടെ തെളിയുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top