ജോലി ചെയ്യാത്തെവര്ക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ബാധകമാക്കണമെന്ന് നടന് കമല്ഹാസന്. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം നല്‍കരുതെന്നെന്നും കമല്ഹാസന് അഭിപ്രായപ്പെട്ടു.
സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ കാര്യത്തിലും നടപ്പാക്കണം. തമിഴ് രാഷ്ട്രീയത്തേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും കഴിഞ്ഞ രണ്ടു മാസത്തോളമായി തുറന്നു പറയുന്ന കമല്ഹാസന് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.