Latest News

ബിക്കിനിയിൽ കമൽഹാസനൊപ്പം താരസുന്ദരികൾ; ഷൂട്ടിങിനിടെയുള്ള ചിത്രവുമായി നടി രാധ

സോഷ്യൽ മീഡിയയിൽ പഴയകാല ചിത്രം പങ്കുവച്ച് നടി രാധ. ‘ടിക് ടിക് ടിക്’എന്ന സിനിമയുടെ ഷൂട്ടിങിനിടെ കമൽഹാസനൊപ്പമുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്വിം വെയറിൽ ​ഗ്ലാമറസ് ലുക്കിലാണ് കമൽഹാസനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരസുന്ദരിമാരെയാണ് ചിത്രത്തിൽ കാണുന്നത്. നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തിൽ കാണാം.

ഷൂട്ടിങ് നാളുകളിലെ പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത് എന്ന കുറിപ്പോടെയാണ് രാധ ചിത്രം പങ്കുവച്ചിരിക്കുന്നത്. “ടിക് ടിക് ടിക് സിനിമയുടെ ഷൂട്ടിങ് നാളുകളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായിരുന്നു, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അന്ന് ഞങ്ങൾ നടത്തിയ അധ്വാനവും കരുത്തും വീണ്ടും ഓർത്തുപോവുകയാണ്. ഞങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്. ഒപ്പം വളരെ അനായാസമായി അഭിനയിക്കുന്ന മാധവിയെ അഭിനന്ദിക്കുകയും ചെയ്യുന്നു.’’- രാധ കുറിച്ചു. 

1981ൽ പുറത്തിറങ്ങിയ ടിക് ടിക് ടിക് മികച്ച വിജയമായിരുന്നു. പിന്നീട് ചിത്രം കരിഷ്മ എന്ന പേരിൽ ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു. സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്‌വതില്ലൈ എന്ന ചിത്രത്തിലൂടെയാണ് രാധ അരങ്ങേറ്റം കുറിക്കുന്നത്. നടി അംബികയുടെ സഹോദരി കൂടിയാണ് രാധ. മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top