Bollywood

സണ്ണി ലിയോണിന് ഷൂട്ടിങ്ങിനിടെ പരിക്ക്; ആശ്വസിപ്പിച്ച് മലയാളി ആരാധകർ

ബോളിവുഡ് താരം സണ്ണി ലിയോണിന് സിനിമാ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തൻ്റെ കാൽ വിരലിനു സംഭവിച്ച പരിക്കിൻ്റെ വിവരം സണ്ണി പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത വീഡിയോയിൽ ഷൂട്ടിംഗ് വേഷത്തിൽ ചോരയൊലിക്കുന്ന കാൽവിരലുമായി സണ്ണിയിരിക്കുകയാണ്. മുറിവ് പരിചരിക്കാനെത്തിയ ടീം സണ്ണിയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം.

View this post on Instagram

A post shared by Sunny Leone (@sunnyleone)

താരത്തിൻ്റെ പോസ്റ്റിനു വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിനുള്ളിൽ തന്നെ മൂവായിരത്തിലധികം കമൻ്റുകളാണ് എത്തിയത്. അതിലേറെയും മലയാളി ആരാധകർ ആണെന്നതാണ് കൗതുകം.

സണ്ണിയുടെ പരിക്കിൽ ആശ്വസിപ്പിക്കാനെത്തിയ മലയാളി ആരാധകരുടെ കമൻ്റുകളും വളരെ ശ്രദ്ധ നേടുന്നുണ്ട്. സണ്ണിയുടെ വീഡിയോയ്ക്ക് ആദ്യ കമൻ്റും മലയാളിയുടേതാണ്. “എൻ്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ, എനിക്ക് ഇതൊകെ എന്ത് വിഷമം ആകുന്നുണ്ടെന്ന് അറിയാമോ, തമ്പായി വേഗം മുറിവ് മറ്റും കെട്ടോ… Sister should be careful, my heart breaks after seeing this” എന്നായിരുന്നു കുറിപ്പ്. സണ്ണിയുടെ ഫോട്ടോയ്ക്ക് ലൈക്കും കമൻ്റുമായി എത്തിയവർ ഈ കമൻ്റിനും ലൈക്കും റിപ്ലേയും കൊടുത്താണ് മടങ്ങുന്നത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്ന് വേഗത്തിൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/Gph2cwQWlF6HNXhMqi7YYU

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top