Home app

നാദിര്‍ഷ തനിക്ക് പണം നല്‍കിയെന്ന് പള്‍സര്‍ സുനി

നാദിര്‍ഷ തനിക്ക് 30,000 രൂപ നല്‍കിയെന്ന് പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് തൊടുപുഴയിലെ സിനിമാ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ചാണ് പണം നല്‍കിയത്. ദിലീപ് പറഞ്ഞതു കൊണ്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറില്‍ നിന്നാണ് പണം വാങ്ങിയതെന്നും പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തി.

നടിയെ ആക്രമിച്ചതില്‍ തനിക്ക് പങ്കില്ലെന്നും സുനിയെ അറിയില്ലെന്നുമാണ് നാദിര്‍ഷ ആദ്യം മുതലേ സ്വീകരിച്ച നിലപാട്. സുനിയുടെ മൊഴിയെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ സുനി തൊടുപുഴ ടവറിന്റെ പരിധിയില്‍ വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top