Film News

നാലര വര്‍ഷം കങ്കണ എന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു: സെറീന വഹാബ്

ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളി ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന കങ്കണ റണാവത്തിന്റെ ആരോപണത്തിന് മറുപടിയുമായി പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബ്. നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു കങ്കണയെന്നും അവരുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും സെറീന പ്രതികരിച്ചു.

എന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു നാലര വര്‍ഷം കങ്കണ. അങ്ങനെയുള്ളൊരാളെ എങ്ങനെയാണ് ഞാന്‍ മകളെപ്പോലെ കാണുന്നത്? അസാധ്യം! എന്റെ ഭര്‍ത്താവ് പീഡിപ്പിച്ചതിനാല്‍ സഹായമഭ്യര്‍ഥിച്ച് എനിക്കരികില്‍ത്തന്നെ എത്തിയെന്നും പറയുന്നു അവര്‍. അതെങ്ങനെയാണ് സാധ്യമാവുക? പക്ഷേ കങ്കണയെ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് എന്നത് സത്യമാണ്.

എന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് ഞാന്‍ അവരെ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കങ്കണ കുറച്ചുകൂടി മാന്യമായി സംസാരിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇതില്‍ മിണ്ടില്ലായിരുന്നു. ഒരു ആരോപണത്തോടും എനിക്ക് പ്രതികരിക്കാനില്ല. ആദിത്യ ഒരു മോശം മനുഷ്യനാണെങ്കില്‍ എന്തിനാണ് അവര്‍ അദ്ദേഹത്തിനൊപ്പം കഴിഞ്ഞത്? സെറീന വഹാബ് ചോദിക്കുന്നു.

സെറീനയുടെ അഭിമുഖത്തോട് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അവരുടെ സഹോദരി രംഗോളി സെറീനയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ആദിത്യ പഞ്ചോളിയുമായി കങ്കണ പരിചയത്തിലാകുന്നത് 2005ലാണെന്നും 2007ല്‍ അദ്ദേഹത്തിനെതിരേ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും രംഗോളി പറയുന്നു . പിന്നെങ്ങനെ സെറീന വഹാബ് പറയുന്നതുപോലെ നാലര വര്‍ഷം അവര്‍ ഒരുമിച്ച് കഴിഞ്ഞുവെന്നും ചോദിക്കുന്നു. പഞ്ചോളിയുടെ ‘ചൂഷണ’ത്തിന് സെറീനയും കൂട്ടുനില്‍ക്കുകയായിരുന്നെന്നും രംഗോളി ആരോപിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top