Home app

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശശികലയെ പുറത്താക്കി

അണ്ണാ ഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു വി.കെ. ശശികലയെ പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് ശശികലയെ പുറത്താക്കി പ്രമേയം പാസാക്കിയത്. അണ്ണാ ഡിഎംകെയിലെ വിമതപക്ഷമായ ടി.ടി.വി ദിനകരനെയും ദിനകരന്‍ നിയമിച്ച ഭാരവാഹികളേയും പാര്‍ട്ടിയില്‍നിന്നു നീക്കി. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും സംയുക്തമായി വിളച്ചുചേര്‍ത്ത യോഗത്തിന്റേതാണ് നടപടി.

പളനിസ്വാമിയും പനീര്‍ശെല്‍വവും ചേര്‍ന്ന സമിതി പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി പനീര്‍ശെല്‍വത്തിനേയും അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി പളനിസ്വാമിയേയും തെരഞ്ഞെടുത്തു. ജയലളിത ആയിരിക്കും പാര്‍ട്ടിയുടെ സ്ഥിരം ജനറല്‍ സെക്രട്ടറി.

ജനറല്‍ കൗണ്‍സിലിനെതിരെ ദിനകരന്‍ പക്ഷം കോടതിയെ സമീപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമെന്ന് അതിനാല്‍ യോഗത്തിന് സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിനകരന്‍ പക്ഷം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദിനകരന്‍ പക്ഷത്തിന്റെ ഹര്‍ജി തള്ളിയ കോടതി യോഗത്തിന് അനുമതി നല്‍കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top