ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കറിനെ സ്വന്തം വാഹനത്തില്‍ വിമാനത്താവളത്തിലെത്തിച്ച ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്കാന് ഒരുങ്ങി ബാര്‍ അസോസിയേഷന്. ഗുവാഹട്ടി ചീഫ് ജസ്റ്റിസ് അജിത് സിങാണ് സ്വന്തം വാഹനത്തില്‍ ശ്രീ ശ്രീ രവിശങ്കറിനെ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിച്ചത്.
ജസ്റ്റിസിന്റെ പ്രവൃത്തി അപലപനീയമാണ്. ഹൈക്കോടതി ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രവൃത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ബാര്‍ അസോസിയേഷന് പറഞ്ഞു.
ഗുവാഹട്ടിയില്‍ സംഘടിപ്പിച്ച വടക്കു കിഴക്കന്‍ തദ്ദേശീയരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവേ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ജസ്റ്റിസ് അജിത് സിങും അടുത്ത സീറ്റില്‍ ശ്രീ ശ്രീ രവിശങ്കറും ഇരിക്കുന്ന ചിത്രം പുറത്തായതോടെയാണ് ബാര്‍ അസോസിയേഷന് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്.