Home app

കടകംപള്ളിയുടെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് കേന്ദ്രം

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ- ചൈന തര്‍ക്കം രൂക്ഷമായതാണ് അനുമതി നല്‍കാത്തതിന് പിന്നിലെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

യുഎന്‍ സംഘടിപ്പിക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയത്. സംസ്ഥാന മന്ത്രിമാരുടെ യാത്രകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഉന്നതല ഉദ്യോഗസ്ഥരാണ്. സെപ്തംബര്‍ 11 മുതല്‍ 16 വരെ നടക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. മന്ത്രി ഒഴിച്ച് സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top