Home app

ജയ്പൂരില്‍ പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിനിടെ പോലീസുകാരന്‍ കൊല്ലപ്പെട്ടു

ജയ്പൂരില്‍ പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പത്തോളം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജയ്പൂരിലെ വിവിധ മേഖലകളില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജയ്പൂരില്‍ രാംഗഞ്ച് മേഖലയില്‍ പട്രോളിംങിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ മോട്ടോര്‍ ബൈക്ക് യാത്രികന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ ഉദ്യോഗസ്ഥന്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. ശനിയാഴ്ച രാവിലെയോടെ സ്ഥിതിഗതികള്‍ വഷളായി.

പ്രദേശവാസിയ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പേര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രകടനവുമായെത്തി. പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞു. പ്രകോപനം ശക്തമായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.

മേഖലയിലെ ഒരു പവര്‍ ഹൗസിനും ഒരു ആംബുലന്‍സ് ഉള്‍പ്പെടെ ഏതാനും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീക്കൊളുത്തി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് മാനക് ചൗക്, സുഭാഷ് ചൗക്, ഗല്‍ത്തേ ഗേറ്റ്, രാംഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിസരം എന്നിവടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top