കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിക്കുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായെത്തുന്ന രാജ്നാഥ് സിംഗ് ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണര്‍ എന്‍.എന്‍. വോറയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്നാഥ് സിംഗിനൊപ്പം കാശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. രണ്ട് ദിവസം കാശ്മീര്‍ താഴ്വരയിലും രണ്ട് ദിവസം ജമ്മുവിലും രാജ്നാഥ് സിംഗ് ചെലവഴിക്കും.
മുഖ്യമന്ത്രിയുമായി കാശ്മീരിലെ സ്ഥിതിഗതികള്‍ രാജ്നാഥ് സിംഗ് ചര്‍ച്ച ചെയ്യും. തുറന്ന മനസോടെയാണ് കാഷ്മീര്‍ സന്ദര്‍ശിക്കുന്നതെന്നും എല്ലാവരുമായും സംസാരിക്കാന്‍ തയാറാണെന്നും കാശ്മീര്‍ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്നാഥ് സിംഗ് പറഞ്ഞു.