Home app

കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് രാജ്നാഥ് സിങ്

ജമ്മുകശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജമ്മുകശ്മീരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. പ്രദേശവാസികള്‍ക്ക് ഏതെങ്കിലും തരത്തിലുളള പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.

താഴ്വരയില്‍ നിന്നും സംഘര്‍ഷം ഇല്ലാതാവും, കശ്മീര്‍ വീണ്ടും ഒരു പറുദീസ ആവും, ഈ മാറ്റത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ തുറന്ന ചര്‍ച്ചകള്‍ക്കായി ആര്‍ക്കും മുന്നോട്ട് വരാം. കശ്മീരില്‍ സമാധാനം തിരികെയെത്തിക്കാനായി ഏത് രീതിയിലുള്ള ചര്‍ച്ചയ്ക്കും താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ പോലീസ് സ്റ്റേഷനുകള്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അനുവദിക്കും, ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു, സൈനികര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും രാജ്നാഥ് സിങ് കൂടിക്കാഴ്ചയ്ക്കിടെ സൂചിപ്പിച്ചു.

സൈനികര്‍ക്കായി പ്രധാനമന്ത്രി മോദിയുടെ ഒരു സന്ദേശമുണ്ടെന്ന് പറഞ്ഞ രാജ്നാഥ് സിങ് സൈനികര്‍ കാണിക്കുന്ന ധൈര്യത്തിനു ചങ്കൂറ്റത്തിനും താന്‍ അവരെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി സൈനികരെ അറിയിച്ചു. ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ അബ്ദുള്‍ റാഷിദിന്റെ മകളുടെ കരയുന്ന മുഖം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top