Home app

രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്‌ക്കൂളിലെ ശൗചാലയത്തില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഘാംറോജ് സ്വദേശി 42കാരനായ അശോക് കുമാറിനെയാണ് വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ 16 സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ബാത്‌റൂമില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കുട്ടി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും ക്ലാസ് ഫോര്‍ ജീവനക്കാരും ഇതെ ബാത്‌റൂമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് കുട്ടിയെ കഴുത്തറുത്ത നിലയില്‍ ബാത്‌റൂമില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്‌റൂമിന് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അശ്രദ്ധക്കെതിരെ കേസെടുക്കണമെന്ന് മരിച്ച കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top