Home app

കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

കണ്ണൂര്‍ കൂത്തുപറമ്പിനടുത്തെ പാലാപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. അക്രമത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്ക്. പാലാപ്പറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍ (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ് (20) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു. ഇന്നലെയാണ് കണ്ണൂര്‍ നഗരത്തിനടുത്തുള്ള അമ്പാടിമുക്കില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top