പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട നാല്‍വര്‍ സംഘത്തിലെ മൂന്നാമനും മരിച്ചു. അഭിജിത് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. നേരത്തെ, രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചിരുന്നു. എറണാകുളം കളമശേരി സ്വദേശികളായ വിനായകന്, ശ്രാവണ്‍ എന്നിവരായിരുന്നു മരിച്ചത്.
വേങ്ങൂര്‍ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം. അടച്ചിട്ട പാറമടയിലാണ് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. അപകടത്തില്‍പ്പെട്ട അക്ഷയ് എന്ന വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.