തുറവൂരില്‍ ഇടഞ്ഞോടി ചതുപ്പില്‍ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം പിന്നിട്ടതോടെ ആന അവശനിലയിലായിരിക്കുകയാണ്.
ആന അകപ്പെട്ട സ്ഥലത്ത് റോഡില്ല. അതിനാല്‍ ജെസിബി, ക്രെയിന്‍ എന്നിവ എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വടം കെട്ടി ആനയെ പുറത്തെത്തിക്കാനാണ് പാപ്പാന്മാര് ശ്രമിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ തുറവൂര്‍ അനന്തന്‍കരി പാടത്താണ് മുല്ലയ്ക്കല് ക്ഷേത്രത്തിലെ മുല്ലയ്ക്കല് ബാലകൃഷ്ണന് എന്ന ആനയെ ചെളിയില്‍ താഴ്ന്നനിലയില്‍ കണ്ടെത്തിയത്. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞോടുകയായിരുന്നു. ഇതിനിടെ വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു.