Home app

നിലംനികത്തലിനെതിരേ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം

നിലംനികത്തലിനെതിരേ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദേശം. ഓണത്തിന് തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നിലം നികത്തല്‍ അടക്കമുള്ള നിയമവിരുദ്ധപ്രവര്‍നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശം. താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. തുടര്‍ച്ചയായി അവധി ദിവസങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധന ഉണ്ടാകില്ലെന്ന സാഹചര്യം മുതലെടുത്ത് നിലംനികത്തലടക്കമുള്ള നിയമവിരുദ്ധപ്രവര്‍ത്തനത്തങ്ങള്‍ നടക്കുന്നത് നേരത്തെ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top