Home app

‘ദിലീപേട്ടാ…പെട്ടു…’ ദിലീപിനെ കുടുക്കിയത് പള്‍സര്‍ സുനി അയച്ച ഈ ശബ്ദ സന്ദേശം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദീലീപിന് കുരുക്കായത് മുഖ്യപ്രതി പള്‍സര്‍ സുനി അയച്ച ഒരു ശബ്ദസന്ദേശം. സുനി ദിലീപിനയച്ച ”ദിലീപേട്ടാ കുടുങ്ങി” എന്ന ശബ്ദ സന്ദേശമാണ് താരത്തിനെ കുരുക്കാന്‍ പൊലീസിന് തെളിവായത്. ഒരു പൊലീസുകാരന്റെ മൊബൈലില്‍ നിന്നുമായിരുന്നു സുനി ഈ സന്ദേശം ദിലീപിന് അയച്ചത്. കേസില്‍ പിടിയിലായ ശേഷമായിരുന്നു സുനി ഈ സന്ദേശം അയച്ചത്. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളിലാണ് ഇത് വ്യക്തമാക്കുന്നത്. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ചോദ്യംചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചപ്പോഴായിരുന്നു സന്ദേശം അയച്ചത്. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന ദിലീപിന്റെ വാദം പൊലീസ് തകര്‍ത്തത് ഈ ശബ്ദസന്ദേശത്തിലൂടെയായിരുന്നു. കേസില്‍ ദിലീപും സുനിയും ഫോണ്‍വഴി ബന്ധപ്പെട്ടതിന്റെ നിര്‍ണായക തെളിവായി മാറി ഈ സന്ദേശം.

പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരനെ സ്വാധീനിച്ചാണ് ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ സുനി ശ്രമിച്ചത്. പൊലീസിന്റെ ഫോണ്‍ വാങ്ങിയ സുനി ”ദിലീപേട്ടാ കുടുങ്ങി” എന്ന് റെക്കോര്‍ഡ് ചെയ്ത് ദിലീപിന് അയക്കുകയായിരുന്നു. തുടര്‍ന്ന് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിക്കാന്‍ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ മാപ്പപേക്ഷയിലൂടെ വെളിപ്പെടുത്തിയത്.

മാപ്പപേക്ഷയിലെ കാര്യങ്ങളും പൊലീസുകാരന്റെ ഫോണില്‍ നിന്ന് സന്ദേശം അയച്ചതിന്റെ രേഖകളും ഉള്‍പ്പെടെ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നിര്‍ണായക തെളിവുകളായി മുദ്രവെച്ച കവറില്‍ അന്വേഷണസംഘം സമര്‍പ്പിച്ചത് ഇവയായിരുന്നു. വാദത്തിനിടെ ദിലീപിനെതിരെ കൂടുതല്‍ പുതിയ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ തെളിവുകളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി രണ്ടാം തവണയും ദിലീപിന് ജാമ്യം നിഷേധിച്ചത്. കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top