Home app

മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുലിക്കുരുമ്പക്കടത്ത് തളത്തെ തുണ്ടത്തില്‍ ആഗസ്തി (കൊച്ചാഗസ്തി-81) ആണ് മരിച്ചത്. മകന്‍ ബേബിആണ് ആഗസ്തിയെ തലയ്ക്കടിച്ചത്. ബേബിയെ കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ ആഗസ്തിയെ അയല്‍വാസികള്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മകനെ കസ്റ്റഡിയില്‍ എടുത്തു. ആഗസ്തി മകന്‍ ബേബിയോടൊപ്പമായിരുന്നു താമസം. ബേബിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരിട്ടി പൊന്നാറ്റില്‍ കുടുംബാംഗം അന്നക്കുട്ടിയാണ് മരിച്ച ആഗസ്തിയുടെ ഭാര്യ. ആഗസ്തിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top