ആസിഫ് അലിയുടെ അനിയന് അഷ്കര്‍ അലിയും ലിജോമോളും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഹണിബീ 2.5. ഷൈജു അന്തിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ സോംങ് എത്തി.
ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ഹണിബീ 2ന്റെ സെറ്റില്‍ നടക്കുന്ന മറ്റൊരു കഥയാണ് ചിത്രം പറയുന്നത്. ഹണിബീ 2വിലെ മുഴുവന്‍ താരങ്ങളും ടെക്നീഷ്യന്‍സും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.