ആസിഫ് അലിയുടെ അനിയന് അഷ്കര്‍ അലി നായകനാകുന്ന ചിത്രം ഹണിബീ 2.5 നാളെ തിയേറ്ററുകളില്‍ എത്തും. ഷൈജു അന്തിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ലിജോമോള്‍ ആണ് നായിക. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തെത്തി.
ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ഹണിബീ 2ന്റെ സെറ്റില്‍ നടക്കുന്ന മറ്റൊരു കഥയാണ് ചിത്രം പറയുന്നത്. ഹണിബീ 2വിലെ മുഴുവന്‍ താരങ്ങളും ടെക്നീഷ്യന്‍സും ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.