Home app

ഗുര്‍മീതിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ആള്‍ദൈവം ഗുര്‍മീത് രാം റഹിമിന്റെ സുരക്ഷാ സംഘത്തില്‍ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗുര്‍മീതിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനാണ് നടപടി. ഗുര്‍മീതിന് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്ന സംഘത്തില്‍ അംഗമായിരുന്ന ഏഴു പോലീസുകാരാണ് അറസ്റ്റിലായത്. ആറു വര്‍ഷമായി ഇവരായിരുന്നു ഗുര്‍മീതിന് സുരക്ഷ ഒരുക്കിയിരുന്നത്. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരെ ഏഴു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ അറസ്റ്റ് ചെയ്തു ഹെലിക്കോപ്റ്ററില്‍ റോഹ്തക്കിലേക്കു കൊണ്ടുപോകാന്‍ തുടങ്ങവെയാണ് സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചത്. ഇവര്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേതുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top