Home app

ലാവ്‌ലിന്‍ വിധിക്കുശേഷം ആദ്യമായി കണ്ണൂരിലെത്തിയ പിണറായിക്ക് ഉജ്ജ്വല സ്വീകരണം

മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം. ലാവലിന്‍ കേസില്‍ കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രി ആദ്യമായാണ് കണ്ണൂരില്‍ എത്തുന്നത്. പുലര്‍ച്ചെ അഞ്ചേകാലോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ പിണറായിയെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.

പി ജയരാജന്‍, എം വി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി വി രാജേഷ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കി. കനത്ത മഴയെ അവഗണിച്ചാണ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ജില്ലയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top