Home app

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി; മൂന്നു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. നാലു സിആര്‍പിഎഫുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്നു ഭീകരരും കൊല്ലപ്പെട്ടു.

പൊലീസും സൈനികരും കുടുംബസമേതം താമസിക്കുന്ന മേഖലയിലേക്ക് ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമണമുണ്ടായത്. തുടര്‍ന്ന് നടന്ന വെടിവയ്പിലാണ് ഉദ്യോഗസ്ഥര്‍ക്കു ജീവന്‍ നഷ്ടമായത്. വെടിവയ്പ് അവസാനിച്ചശേഷം ഭീകരരില്‍നിന്നു കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചത്. ചാവേറാക്രമണമാണ് നടന്നതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top