ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നേതൃത്വം നല്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഇന്ന് പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടക്കും. റാലിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജെഡിയു നേതാവ് ശരദ് യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി റാലിയില്‍നിന്ന് വിട്ടുനിന്നേക്കും. ഗുലാം നബി ആസാദ്, സി.പി.ജോഷി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.
നിതീഷ് വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ജെഡിയുവിലെ വിമത നേതാവായ ശരദ് യാദവ് റാലിയില്‍ പങ്കെടുക്കുന്നത്. റാലിയില്‍ പങ്കെടുത്താല്‍ ശരദ് യാദവിനെ പുറത്താക്കാനും അയോഗ്യനാക്കാനും ജെഡിയു നടപടി തുടങ്ങുമെന്ന് നിതീഷ് പക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.