ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്തെത്തി. ജിനു വി എബ്രഹാം സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തുന്ന റൊമാന്റിക് -ത്രില്ലര്‍ ചിത്രമാണ് ആദം ജോണ്‍.
മിഷ്ഠി ചക്രബര്‍ത്തി, ഭാവന, മണിയന് പിള്ള രാജു, നരേന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ വന്‍ ജനപ്രീതി നേടി കഴിഞ്ഞു.