ബൈക്കില്‍ ബസ് ഇടിച്ച് ക്രൈസ്തവ പുരോഹിതന് മരിച്ചു. അങ്കമാലി ഡിപോള്‍ ബുക്സ് ചുമതലക്കാരനായ ഫാ. കുര്യന് ഇലവുങ്കല്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.
പിന്നില്‍ നിന്ന് വരികയായിരുന്ന സ്വകാര്യബസ് ബൈക്ക് തട്ടി വീഴ്ത്തുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോട്ടയം പാലാ വയലാ സ്വദേശിയാണ ഫാ. കുര്യന് ഇലവുങ്കല്‍