Home app

സ്വകാര്യത പരമാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സ്വകാര്യത മൗലികാവകാശമാണെന്നും എന്നാല്‍ മൗലികാവകാശം പരമാവകാശമല്ലെന്നും കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. വിധിപ്പകര്‍പ്പ് മുഴുവന്‍ വായിക്കാതെയാണ് പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ വിഷയത്തിലും മന്ത്രി വിശദീകരണം നല്‍കി. ആധാര്‍ സംരക്ഷിതവും സുരക്ഷിതത്വവുമാണ്. ആധാറുമായി ബന്ധപ്പെട്ട സാങ്കേതികത ലോകം മുഴുവന്‍ വിലമതിക്കുന്നു. ഏറ്റവും കുറഞ്ഞ വിവരങ്ങള്‍, പരമാവധി ഉപയോഗം എന്ന തത്വത്തിലാണ് ആധാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആധാര്‍ സംവിധാനം നടപ്പാക്കിയതോടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യത മൗലികാവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ പ്രത്യേകിച്ചും ആധാറിന്റെ കാര്യത്തില്‍ സ്വകാര്യത മൗലികാവകാശമാണെന്നാണ് വിലയിരുത്തല്‍. ആധാര്‍ സംവിധാനം നടപ്പാക്കിയതോടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top