സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവാദ ഇടനിലക്കാരന് സതീഷ് നായര്‍ ഇന്നു വിജിലന്‍സിനു മൊഴി നല്‍കും. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ, സതീഷ്നായര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആരോപണത്തെക്കുറിച്ച് പാര്‍ട്ടിതല അന്വേഷണം നടത്തിയ ബിജെപി നേതാക്കളായ കെ.പി.ശ്രീശനും എ.കെ.നസീറും വിജിലന്‍സിന് മൊഴിനല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് അനുമതിക്കായി വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്.ഷാജി ബിജെപി നേതാക്കള്‍ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്.
മെഡിക്കല്‍ കോഴ ആരോപണത്തില്‍ വിവാദ ഇടനിലക്കാരന് സതീഷ് നായര്‍ വിജിലന്‍സിന് മൊഴി നല്‍കും
By
August 24, 2017 6:54 am