Home app

പി.വി.അന്‍വര്‍ എം.എല്‍.എ അനധികൃതമായി നിര്‍മിച്ച തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്

നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. ഇറിഗേഷന്‍ വിഭാഗത്തിനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതെന്ന് കളക്ടര്‍ അമിത് മീണ വ്യക്തമാക്കി. ചട്ടങ്ങള്‍ ലംഘിച്ച് അന്‍വര്‍ നിര്‍മിച്ച അമ്യൂസ്മെന്റ് പാര്‍ക്കിനെതിരെയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് എത്രയും പെട്ടെന്ന് പൊളിച്ചു കളയണമെന്ന കളക്ടറുടെ ഉത്തരവ് പുറത്ത് വരുന്നത്.

എട്ടുമാസം മുമ്പ് ജില്ലാ കളക്ടറായിരുന്ന ടി.ഭാസ്‌കരനാണ് തടയണ പൊളിക്കാനുള്ള ഉത്തരവ് ആദ്യം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നു. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞാണ് പി.ഡബ്ല്യൂ.ഡി അധികൃതര്‍ കൈമലര്‍ത്തിയത്. ഇതോടെയാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top