പി.വി.അന്‍വര്‍ എം.എല്‍.എ ഭൂപരിധി നിയമം ലംഘിച്ചതിന് തെളിവായി വിവരാവകാശ രേഖ. 207.84 ഏക്കര്‍ ഭൂമിയാണ് എം.എല്‍.എയുടെ കൈവശമുള്ളതെന്നും വിവരാവകാശ പ്രകാരമുള്ള മറുപടിയില്‍ പറയുന്നു. ഒരു വ്യക്തിക്ക് കൈവശം വയ്ക്കാമെന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ മാത്രമായിരിക്കെയാണ് അന്‍വറിന്റെ നിയമലംഘനം. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കമ്മിഷന് നല്കിയ സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവച്ചതായും കണ്ടെത്തി.
അന്‍വറിന്റെ കൈവശമുള്ള ഭൂമി കാര്‍ഷികേതര ആവശ്യത്തിനുള്ളതാണ്. ഭൂപരിധി നിയമം ലംഘിച്ചാല്‍ അനുവദിച്ച പരിധിയുടെ ശേഷിക്കുന്ന ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാനാവും. അന്‍വറിന്റെ കാര്യത്തില്‍ 188 ഏക്കര്‍ സര്‍ക്കാരിന് തിരിച്ചെടുക്കാനാവും. മാത്രമല്ല, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്‍ തീം പാര്‍ക്ക് പി.വി. അന്‍വറിന്റെയും പി.വി.ആര് എന്റര്ടെയ്ന്മെന്റിന്റേതുമാണ്. പാര്‍ക്ക് നിലനില്‍ക്കുന്ന 11 ഏക്കറിന്റെ 60 ശതമാനവും അന്‍വറിന് അവകാശപ്പെട്ടതാണ്.