റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്നഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ബിജെപി. ഗതാഗതമന്ത്രിയെ മറ്റ് മന്ത്രിമാര്‍ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് തിരിമറി നടത്തിയാണ് തോമസ് ചാണ്ടിയുടെ കൈയേറ്റമെന്ന് ബിജെപി ആലപ്പുഴ ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
തോമസ് ചാണ്ടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും.സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.