ഡെല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഡെല്‍ഹി പോലാസിനെ വിളിച്ച് അജ്ഞാതനാണ് ബോംബ് ഭീഷണി മുഴക്കിയത്. കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഒരു മണിക്കൂറിനുള്ളില്‍ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി.
ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിശമന സേനയും കോടതിയിലും പരിസരത്തും പരിശോധന നടത്തി. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.