വിവാഹ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ സര്‍പ്രൈസ് പ്രഖ്യാപനവുമായി സംവിധായകന് ബേസില്‍ ജോസഫ്. തന്റെ മൂന്നാം ചിത്രത്തില്‍ മമ്മൂട്ടിയും ടൊവീനോയും നായകന്മാരാകുമെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ ബേസില്‍ അറിയിച്ചു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആറാണ്. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്.മെഹ്ത, സി.വി.സാരഥി, എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി.അനൂപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.