തമിഴകത്തിന്റെ തല അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിവേഗം. ഈ മാസം 24ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ മാസ് ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. വീരം, വേതാളം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവേഗം.
കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അജിത്തിന്റെ കരിയറിലെ 57-ാം ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. സത്യജ്യോതി ഫിലിംസാണ് നിര്‍മ്മാണം.