മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം വെളിപാടിന്റെ പുസ്തകം ഓണം റിലീസായി ഓഗസ്റ്റ് 31ന് തിയേറ്ററുകളിലെത്തും. ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് അധ്യാപകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
വ്യത്യസ്ത ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രം നിരവധി സര്‍പ്രൈസുകളും ഉള്‍ക്കൊള്ളുന്നതായാണ് സൂചന. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ അന്ന രേഷ്മ രാജനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനൂപ് മേനോന്, അരുണ്‍കുര്യന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.