Film News

വെളിപാടിന്റെ പുസ്‌കത്തിന്റെ ഓഡിയോ ജൂക്‌ബോക്‌സ് എത്തി

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന ആദ്യ ചിത്രം വെളിപാടിന്റെ പുസ്‌കത്തിന്റെ ഓഡിയോ ജൂക്‌ബോക്‌സ് എത്തി. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ, റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് അധ്യാപകനെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ അന്ന രേഷ്മ രാജനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനൂപ് മേനോന്‍, അരുണ്‍കുര്യന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിലെത്തും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top