Home app

പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല ; മാഡം ആരെന്ന് വെളിപ്പെടുത്തുന്നത് തടയാനാണെന്ന് സൂചന

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല. കേസില്‍ ഉള്‍പ്പെട്ട മാഡം ആരെന്ന് ഇന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊലീസിന്റെ ഈ നീക്കം. നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കെ അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍ മറ്റൊരു കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ സുനിയെ ഹാജരാക്കിയതിനാലാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കാഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതിനിടെ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ റിമാന്റ് കാലാവധി എണറാകുളം സിജെഎം കോടതി ഈ മാസം 30 വരെ നീട്ടി. രാവിലെ കോടതിയില്‍ എത്തിച്ചപ്പോള്‍ മാഡം ആരെന്ന് ഇന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സുനി വ്യക്തമാക്കിയിരുന്നു.

സുനിയെ ഹാജരാക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബിഎ ആളൂര്‍ ആരോപിച്ചു. കേസില്‍ ഉള്‍പ്പെട്ട ചില നടിമാരെക്കുറിച്ച് സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ താനായിട്ട് പറയില്ലെന്നും ആളൂര്‍ പറഞ്ഞു. പേരുകള്‍ സുനിതന്നെ വെളിപ്പെടുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനിയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ ഒരു മാഡം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ആരെന്ന് ജയിലിലെ വിഐപി പറഞ്ഞില്ലെങ്കില്‍ ഈ മാസം 16 ന് താന്‍ വെളിപ്പെടുത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുനി പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top