Home app

എന്‍സിപി പിളര്‍പ്പിലേക്ക്

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. ആറ് ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. കോണ്‍ഗ്രസ്-എസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവരാണ് പാര്‍ട്ടി വിടുന്നത്. എന്നാല്‍, ഇടത് മുന്നണി വിടാതെ കോണ്‍ഗ്രസ്- എസിലേക്ക് മാറാനാണ് വിമതര്‍ ആലോചിക്കുന്നത്.

മന്ത്രി തോമസ് ചാണ്ടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടിയെ പിളര്‍പ്പില്‍ എത്തിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, എന്നീ ജില്ലകളടക്കം സംസ്ഥാനത്തെ പകുതിയോളം പാര്‍ട്ടി ഘടകങ്ങള്‍ തോമസ് ചാണ്ടിയോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ശരത് പവാര്‍, പീതാംബരന്‍ മാസ്റ്റര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തോമസ് ചാണ്ടിക്കായതിനാല്‍ എന്‍സിപിയില്‍ നീതി കിട്ടില്ലെന്ന നിലപാടാണ് ചാണ്ടി വിരുദ്ധര്‍.

ഈ മാസം 20ന് നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പാര്‍ട്ടിയുടെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. യോഗത്തില്‍ നീതി പൂര്‍വമായ നിലപാട് ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടാനാണ് ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്. എന്‍സിപി വിടുന്നവരുടെ കോണ്‍ഗ്രസ്- എസ് പ്രവേശം സംബന്ധിച്ച് നേതാക്കളുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

വിമത പക്ഷത്തിന് നേതൃത്വം നല്‍കുന്നത് എ.കെ. ശശീന്ദ്രന്‍ എംഎല്‍എ ആണെങ്കിലും ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ്- എസിലേക്ക് ചേക്കേറാന്‍ സാധ്യതയില്ല. എന്നാല്‍, വൈകാതെ തന്നെ എ.കെ. ശശീന്ദ്രനും കോണ്‍ഗ്രസ്-എസില്‍ എത്തുമെന്നാണ് വിമതരുടെ വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top