മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. മാനത്തുമംഗലം സ്വദേശി മാസിന് എന്ന ഇരുപത്തിയൊന്നുകാരനാണ് കൊല്ലപ്പെട്ടത്.
കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസിന് പിന്നീട് മരിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ ആരെന്നു വ്യക്തമല്ല. എയര്‍ഗണ്ണില്‍ നിന്നാണ് സുവാവിന് വെടിയേറ്റതെന്നാണ് സൂചന. സംഭവവുമായി ബന്്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായി. ഇവര്‍ മാസിന്റെ സുഹൃത്തുക്കളാണ്. കൊക്കിനെ വെടിവെയ്ക്കുന്നതിനിടയില് മാസിന് അബദ്ധത്തില്‍ വെടിയേറ്റെന്നാണ് കസ്റ്റഡിയിലായവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.