സംസ്ഥാന യൂത്ത്കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചു. കെഎസ് യു നേതൃസ്ഥാനങ്ങള്‍ ഒഴിഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന നടത്തിയത്.കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്യെ യൂത്ത്കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കി. കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെയും ജില്ലാപ്രസിഡന്റുമാരെയും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരാക്കുകയും ചെയ്തു.
എന്നാല്‍ പുനഃസംഘടന വൈകിയെന്നും അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്നും ഐ വിഭാഗം യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസിനെ സംഘടനയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യമുയര്‍ന്നു.