Home app

വിരട്ടല്‍ വേണ്ടെന്ന് പി.സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍ അധ്യക്ഷ

വനിതാ കമ്മീഷനെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എംഎല്‍എയെ വിമര്‍ശിച്ച് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍. കമ്മീഷന് നേരെ വിരട്ടല്‍ വേണ്ടെന്ന് എം.സി ജോസഫൈന്‍ പി.സി ജോര്‍ജിനോട് തുറന്നടിച്ചു. സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ പദവി മറന്നുള്ളതാണെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കമ്മീഷന്റെ അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി.

തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോയെന്ന് പരിഹസിച്ച ജോര്‍ജ് കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞിരുന്നു.
അതേസമയം വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു. അവരാദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടുമെന്നും പി സി പറഞ്ഞു.

വിവിധ ഇടങ്ങളില്‍വെച്ച് ഇരയായ നടിക്കെതിരെ അപീകീര്‍ത്തി പരമായ സംഭാഷണവും, പരാമര്‍ശവും നടത്തിയതിനാണ് വനിത കമ്മീഷന്‍ സ്വമേധയ കേസ് എടുക്കുന്നത്. വനിതാക്കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

പി.സി ജോര്‍ജ്ജിന്റെ മൊഴി എടുക്കാന്‍ സ്പീക്കറോട് അനുമതി തേടാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top