മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മണ്പാതകളെ എന്ന് തുടങ്ങുന്ന ഓഡിയോ സോംഗാണ് എത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന് തന്നെയാണ് ആലാപനവും.
ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് അധ്യാപകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ അന്ന രേഷ്മ രാജനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനൂപ് മേനോന്, അരുണ്‍കുര്യന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.