കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഐരാവത് ബസ്സിന് തീപിടിച്ചു. ബെംഗളുരുവില്‍നിന്നു ചെന്നൈയിലേക്ക് പോയ ബസ്സിലാണ് തീപിടുത്തമുണ്ടായത്. ചെന്നൈയ്ക്കു സമീപം ശനിയാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. ബസ്സിന്റെ എന്‍ജിന്റെ ഭാഗത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും 43 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഓക്ടോബറിലും കര്‍ണാടകയുടെ ഐരാവത് ബസ്സില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. 45 യാത്രക്കാരുമായി ആന്ധ്രപ്രദേശിലേക്ക് പോയ ബസ് മഹ്ബൂബില്‍ വച്ച് തീപിടിക്കുകയായിരുന്നു.