Home app

ഉമ്മന്‍ ചാണ്ടി പറഞ്ഞതു തന്നെയാണ് ഞാനും പറഞ്ഞത് ; ആതിരപ്പള്ളി വിഷയത്തിലെ അഭിപ്രായ ഭിന്നത ലഘൂകരിക്കാന്‍ വിശദീകരണവുമായി ചെന്നിത്തല

അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ പ്രശ്‌നത്തെ ലഘൂകരിക്കാനുള്ള ശ്രമമവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അതിരപ്പിള്ളി വൈദ്യുത പദ്ധതി വേണ്ടെന്ന കാര്യത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ താനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞത് ഒന്നു തന്നെയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പദ്ധതി ഏകപക്ഷീയമായി സര്‍ക്കാര്‍ നടപ്പാക്കരുതെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അത് തന്നെയാണ് താനും പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതി വേണ്ടെന്ന നിലപാട് യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്തതാണ്. അതിരപ്പിള്ളി വിഷയത്തില്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ പ്രതിപക്ഷത്തെ ചാരി മുഖ്യമന്ത്രി പിണറായി വിജയനെ അടിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് വേണ്ട. അതിരപ്പിളി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വി.എസിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പദ്ധതി നടപ്പാക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് കെ.പി.സി. പ്രസിഡന്റ് എം.എം.ഹസനും പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് മുന്പ് പൊതുചര്‍ച്ച വേണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top