റഷ്യയിലെ ആല്‍ബിനോയില്‍ നടന്ന സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി. യന്ത്രതകരാറുകളെ തുടര്‍ന്ന് ഇന്ത്യയുടെ ടി-90 യുദ്ധടാങ്കുകള്‍ തകരാറിലായതിനാലാണ് സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്മാറേണ്ടി വന്നത്.
മത്സരത്തില്‍ പങ്കെടുത്ത മറ്റു രാജ്യങ്ങള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി മൂന്ന് റൗണ്ടുകളിലും ഒന്നാം സ്ഥാനം നേടാന്‍ ഇന്ത്യന്‍ ടാങ്കുകള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ടാങ്കുകള്‍ക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയ്ക്ക് പുറത്താകേണ്ടി വന്നത്.
19 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സൈനിക മത്സരത്തില്‍ റഷ്യ, ബെലാറസ്, കസാഖിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങള്‍ അവസാന റൗണ്ടില്‍ കടന്നിട്ടുണ്ട്.